സഭ പെന്തകോസ്ത് നാളിലാണ് ആരംഭിച്ചത് എന്നു എങ്ങിനെയാണ് തെളിയിക്കാൻ കഴിയുക?
- Holy Fire Revival Ministries
- Feb 10, 2024
- 1 min read

ഒന്നാമതായി ക്രിസ്തുവിന്റെ ശരീരമായ സാർവത്രീക സഭ പണിയപ്പെടുന്നതു പരിശുദ്ധാത്മ സ്നാനത്തിൽക്കൂടിയാണ്. അത് മുകളിൽ സൂചിപ്പിച്ചിട്ടുണ്ട് (1 കൊരി 12:13). ആദ്യമായി പരിശുദ്ധാത്മ സ്നാനം നടന്നതു എപ്പോഴാണ് എന്ന് നോക്കാം.
യോഹന്നാൻ സ്നാപകൻ പരിശുദ്ധാത്മ സ്നാനം ഭാവിയിൽ നടക്കുവാൻ പോകുന്ന ഒരു കാര്യമായിട്ടാണ് പറയുന്നത്. മത്തായി 3:11
അതിനുശേഷം അധികം താമസിയതെ പെന്തക്കോസ്തു നാളിൽ ആത്മ സ്നാനം നടക്കും എന്നു ക്രിസ്തു പറഞ്ഞു. അ. പ്ര. 1:5
പിന്നീട് പെന്തക്കോസ്ത് നാളിൽ നടന്നത് ആത്മ സ്നാനമാണെന്ന് പത്രൊസ് ഓർക്കുന്നതും നമുക്ക് കാണുവാൻ സാധിക്കും. അ. പ്ര. 11: 16-16.
ഈ മൂന്ന് വസ്തുതകളാണ് ആത്മസ്നാനം പെന്തകോസ്ത് നാളിൽ ആണ് ആദ്യമായി നടന്നത് എന്നതിന്റെ തെളിവ്.
രണ്ടാമതായി സഭ ഒരു മർമ്മമായിരുന്നു എന്ന വസ്തുത മുൻ കാലങ്ങളിൽ ഇതു അറിയപ്പെടാതെ കിടന്നു എന്നതിന്റെ ഒരു സൂചകം ആണ്. എഫേ. 3: 3-6, 9.
മുന്നമതായി, സഭ സ്ഥാപിക്കുന്നതിന് ക്രിസ്തുവിന്റെ ക്രൂശിലെ പ്രവർത്തി പൂർണ്ണമാകേണ്ടത് അത്യാവശ്യമായിരുന്നു.
“പുതിയ മനുഷ്യൻ” (സഭ) ഉണ്ടാകുവാനായിട്ട് യെഹൂദന്മാരുടേയും ജാതികളുടേയും ഇടയിലുള്ള വേർപാടിന്റെ നടുച്ചുവർ ഇടിച്ചു കളയാൻ ക്രിസ്തുവിന്റെ മരണം അത്യാവശ്യമായിരുന്നു.
സഭയിൽ പരിശുദ്ധാത്മാവിന്റെ പുതിയ പ്രവർത്തനത്തിന് ക്രിസ്തുവിന്റെ മരണം അത്യാവശ്യമായിരുന്നു (യോഹന്നാൻ 16:7; അ. പ്ര. 2: 33).
സഭയുടെ അനുഷ്ഠാനങ്ങൾക്ക് (സ്നാനവും കർതൃമേശയും) എന്തെങ്കിലും അർത്ഥം ഉണ്ടാകണമെങ്കിൽ ക്രിസ്തുവിന്റെ മരണം അത്യാവശ്യമായിരുന്നു.
ക്രിസ്തു സഭയുടെ തലയാകണമെങ്കിൽ താൻ സ്വർഗ്ഗാരോഹണം ചെയ്ത് ദൈവത്തിന്റെ വലത്തുഭാഗത്ത് ഇരിക്കേണ്ടത് അത്യാവശ്യമാണ് (എഫ്യേ 1:20-23).
സഭക്ക് പ്രവർത്തിക്കുവാനുള്ള വരങ്ങൾ കൊടുക്കണമെങ്കിലും ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണം അത്യാവശ്യമാണ് (എഫ്യേ. 4:4-12).
ക്രിസ്തുവിന്റെ ശരീരമാകുന്ന സഭ തന്റെ മരണത്തിനു ശേഷം പെന്തക്കോസ്ത് നാളിൽ വെച്ചാണ് ആരംഭിച്ചത് എന്നുള്ളതിന്റെ വേദപുസ്തക തെളിവുകളാണ് ഇത്.
Comments